Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » സൗദിയില്‍ പ്രതിമാസം 1100 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു

സൗദിയില്‍ പ്രതിമാസം 1100 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു

Written By Muhimmath News on Tuesday, 19 December 2017 | 11:43
























റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പ്രതിമാസം 1100 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുവെന്ന് കണക്ക്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക് പ്രകാരമാണ് ഇക്കാര്യം വ്യക്തമായത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള മൂന്ന് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതെന്നും കണക്കില്‍ പറയുന്നു. ഇതോടെ സൗദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 81.9 ലക്ഷമായി കുറയും.

സൗദിയില്‍ 16.8 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷയുളളവരില്‍ 83 ശതമാനം വിദേശികളും 17 ശതമാനം സ്വദേശികളുമാണ്.

അതേസമയം, സ്വദേശികളില്‍ 7.69 ലക്ഷം ജീവനക്കാര്‍ക്കും 3000 റിയാലില്‍ താഴെയാണ് ശമ്പളം. 10,000 റിയാലില്‍ കൂടുതല്‍ ശമ്പളമുളള സ്വദേശികള്‍ 2.18 ലക്ഷം മാത്രമാണെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved