Latest News :
...
Home » » നിയന്ത്രണം വിട്ട സ്‌കോര്‍പിയോ പള്ളിയുടെ ഭിത്തിയിലേക്ക് ചെന്നിടിച്ച് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട സ്‌കോര്‍പിയോ പള്ളിയുടെ ഭിത്തിയിലേക്ക് ചെന്നിടിച്ച് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 6 December 2017 | 12:45

ചെര്‍ക്കള: നിയന്ത്രണം വിട്ട സ്‌കോര്‍പിയോ റോഡില്‍ നിന്നും പത്തടിയോളം താഴ്ചയുള്ള പള്ളിയുടെ ഭിത്തിയിലേക്ക് ചെന്നിടിച്ചതിന് ശേഷം മറിഞ്ഞു. ചെര്‍ക്കള എടനീര്‍ റോഡില്‍ ചൂരിമൂല മുഹ്‌യിദ്ധീന്‍ ജുമാമസ്ജിദിന് സമീപം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. 

അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി റനില്‍ ശേഖരന് പരിക്കേറ്റു. മംഗളൂരുവില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന റനില്‍ വഴിതെറ്റിയാണ് എടനീര്‍ ഭാഗത്തേക്ക് പോയത്. അപകടത്തില്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പള്ളിയുടെ ഭിത്തിക്കും, എസിക്കും കേടുപാടുകള്‍ സംഭവിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved