Latest News :
Home » , » എസ്.എസ്.എഫ് അഗത്തി സെക്ടര്‍ സ്വലാത്ത് സമര്‍പ്പണവും ദുആ സമ്മേളനവും നടത്തി.

എസ്.എസ്.എഫ് അഗത്തി സെക്ടര്‍ സ്വലാത്ത് സമര്‍പ്പണവും ദുആ സമ്മേളനവും നടത്തി.

Written By Muhimmath News on Friday, 29 December 2017 | 10:45
























അഗത്തി: എസ്.എസ്.എസ്.എസ്.എഫ് അഗത്തി സെക്ടര്‍ മീലാദാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.

ശാക്കിര്‍ ബാവി മമ്പാടിന്റെയും അബ്ദുള്ള അഹ്‌സനി പൊന്നാനിയുടെയും മദ്ഹ് റസൂല്‍ പ്രഭാഷണത്തോടെയും മര്‍കസ് റൂബി ജൂബിലി സമ്മേളന പ്രചരണത്തോടെയും മീലാദാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഒരു മാസത്തോളം മഹ്ല്ലിലെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മൗലീദ് പാരായണവും മീലാദ് ക്വിസ്സും സംഘടിപ്പിച്ചു.















പരിപാടികള്‍ക്ക് സമാപനം കുറിച്ച് സ്വലാത്ത് സമര്‍പ്പണവും ദുആ സമ്മേളനവും ലക്ഷദ്വീപ് സ്‌റ്റേറ്റ് എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ അധ്യക്ഷതയില്‍ അഗത്തി ഡെപ്യൂട്ടി കളക്ടര്‍ പി.സി ഹമീദ് ഹാജി ഉല്‍ഘാടനം ചെയ്തു. മീലാദ് ക്വിസ്സിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയ വ്യക്തിക്കുള്ള പാരിതോഷികവും വേദിയില്‍ വച്ച് വിതരണം ചെയ്തു.















അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയര്‍പേര്‍സണ്‍ എം.അബ്ദുല്‍ ശുക്കുര്‍, ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പര്‍ എസ്.ഓ സഫിയുള്ള, വാര്‍ഡ് മെമ്പര്‍ എ.അബ്ദുല്‍ റസാഖ്, സി.പി.എം അഗത്തി മേല സെക്രട്ടറി എം.പി ഷരീഷ് ഖാന്‍ തുടങ്ങിയര്‍ ആശംസകള്‍ അര്‍പ്പിച്ചു.











എസ്.എസ്.എഫ് ലക്ഷദ്വീപ് സ്‌റ്റേറ്റ് ഉപദേശക സമിതി അംഗം ശൈഖ്‌കോയ മുസ്ല്യാര്‍, ലക്ഷദ്വീപ് സ്‌റ്റേറ്റ് ക്യാമ്പസ് സെക്രട്ടറി.പി.പി അബ്ദുല്‍ ബാരി, ജംഈയ്യത്തുല്‍ ഉലമാ അഗത്തി സെക്രട്ടറി ഏ.മുഹമ്മദ് മുസ്ല്യാര്‍, വര്‍കിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.പി അബുസലാംകോയ മുസ്ല്യാര്‍, അഗത്തി എസ്.എസ്.എഫ് മുന്‍ പ്രസിഡന്റ് എസ്.ഓ അബുസലാംകോയ മുസ്ല്യാര്‍, സെക്ടര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് ഫാളിലി, ഷഫി് സൈനി, നിസാമുദ്ധീന്‍ സഖാഫി, ലഹറുദ്ധീന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. 


എം.ഉബൈദുള്ള സ്വാഗതവും പി.കെ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved