Latest News :
Home » , » സ്റ്റുഡന്‍സ് കൗണ്‍സില്‍ സമാപിച്ചു എസ്.എസ്.എഫ് ചെര്‍ക്കള സെക്ടറിന് നവ സാരഥികള്‍

സ്റ്റുഡന്‍സ് കൗണ്‍സില്‍ സമാപിച്ചു എസ്.എസ്.എഫ് ചെര്‍ക്കള സെക്ടറിന് നവ സാരഥികള്‍

Written By Muhimmath News on Thursday, 28 December 2017 | 17:10



ചെര്‍ക്കള: എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ വെച്ച് നടന്ന പരിപാടി സെക്ടര്‍ പ്രസിഡന്റ് നൗഷാദ് ഹിമമി അധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാഅത്ത് കാസര്‍കോഡ് സോണ്‍ സെക്രട്ടറി അബ്ദുല്ല അപ്പോളെ ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി കൊമ്പേട് വിഷയം അവതരണം നടത്തി. ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്റ് ഹസൈനര്‍ മിസ്ബാഹി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃതം നല്‍കി. കൗണ്‍സില്‍ അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  റിനാസ് ബെള്ളിപ്പാടി സ്വാഗതവും,ഇസ്മായില്‍ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, ജനറല്‍ സെക്രട്ടറി: ഇസ്മായില്‍ ആലൂര്‍, ഫിനാന്‍സ് സെക്രട്ടറി: റിനാസ് ബെള്ളിപ്പാടി, ട്രൈനിങ്: മുഫീദ് അര്‍ളലടുക്ക, എച്ച്.എസ്: ഫാറൂഖ് ആലൂര്‍, വിസ്ഡം:അഷ്‌റഫ് മൂലടക്കം, മഴവില്‍: ഷംഷാദ് നെല്ലിക്കട്ട, കണ്‍വീനന്മാര്‍: ട്രൈനിങ്: ഹമീദ് സഅദി, എച്ച്.എസ്: ഇര്‍ഫാന്‍ ആലൂര്‍ മഴവില്‍: മുസമ്മില്‍, വിസ്ഡം:സുനൈഫ് പെവ്വല്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved