Latest News :
Home » , , , » 'അറിയുക അതി ജീവനത്തിന് ' എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്ററി സമ്മേളനം വിദ്യാര്‍ത്ഥി പ്രകടനത്തോടെ പ്രൗഢമായ സമാപനം

'അറിയുക അതി ജീവനത്തിന് ' എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്ററി സമ്മേളനം വിദ്യാര്‍ത്ഥി പ്രകടനത്തോടെ പ്രൗഢമായ സമാപനം

Written By Muhimmath News on Saturday, 23 December 2017 | 19:10




കുമ്പള: 'അറിയുക അതി ജീവനത്തിന് ' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കന്ററി സമ്മേളനത്തിന് പ്രൗഢമായ സമാപനം.

കുമ്പള ശാന്തി പള്ളം ഹസനൈന്‍ ഗാര്‍ഡനില്‍ നടന്ന സമ്മേളനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പത്തൂര്‍ ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്യക്ഷത വഹിച്ചു.

പഠനം, കരിയര്‍, ആത്മായനം, ആസ്വാദനം, ഡിസ്‌ക്കഷന്‍, കര്‍മ്മ ദൗത്യം തുടങ്ങി വിവിധ സെഷനുകള്‍ക്ക് മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി,

അബ്ദുസമദ് യൂണിവേഴ്‌സിറ്റി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സാദിഖ് ആവളം, അബ്ദുല്‍ റഹ്മാന്‍ എരോല്‍, നേതൃത്വം നല്‍കി

ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, കെ.എം.കളത്തൂര്‍, ഷിഹാബ് പാണത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് പൊസോട്ട്, സിദ്ധീഖ് പി.കെ.നഗര്‍ പ്രസംഗിച്ചു.

കുമ്പളയില്‍ വിദ്യാര്‍ത്ഥി പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. ജില്ലയിലെ ഹൈസല്‍ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി വിദ്യാത്ഥികള്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved