Latest News :
Home » » സ്വകാര്യ ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്, സംഭവത്തില്‍ 17കാരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

സ്വകാര്യ ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്, സംഭവത്തില്‍ 17കാരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 7 December 2017 | 16:44



കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. സംഭവവുമായി ബന്ധപ്പെട്ട് 17കാരുള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കൂഡ്‌ലു ഇന്‍സമാം മന്‍സിലിലെ ഇന്‍സമാം (24), ബജീര്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (19), 17 വയസ്സുള്ള രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. 


കാസര്‍കോട്ട് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസ് ഡ്രൈവര്‍ റുധേഷി(27)ന്റെ കണ്ണിന് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് എസ് ഐ അജിത്കുമാറും സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഒരാള്‍ ആദ്യം പിടിയിലായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍പെട്ട മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. ബസിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ഇന്ന് ബസ് ഓട്ടം നിലച്ചു. രാവിലെ സര്‍വ്വീസ് നടത്തിയ ബസുകള്‍ കറന്തക്കാട് വെച്ച് തടയുകയുണ്ടായി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved