Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
ചെര്‍ക്കള: കര്‍ണാടകയിലെ ഹാസനില്‍ ബസ്സപകടത്തില്‍ മരിച്ച യുവ എന്‍ജിനീയര്‍ ചെങ്കള പാണലത്തെ ഫാത്തിമത്ത് സുനീറയ്ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച വൈകീട്ട് 6.10നാണ് സുനീറയുടെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ദേശീയപാതയില്‍
നിന്ന് ഒരുകിലോമീറ്ററോളം മാറിയുള്ള പാണലം ജുമാ മസ്ജിദിനുസമീപത്തെ വീട്ടിലെത്തിയത്. പുലര്‍ച്ചെ അപകടവിവരം അറിഞ്ഞതോടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.വൈകിട്ട് 6.30 മണിയോടെ പാണലം മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. 

ചെങ്കള ഗ്രാമപഞ്ചായത്തംഗം അബ്ദുള്‍സലാം പാണലത്തിന്റെയും മുന്‍ പഞ്ചായത്തംഗം നസിയയുടെയും മകളാണ് സമീറ.  െബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. കുടുംബത്തോടൊപ്പം നബിദിനമാഘോഷിക്കുന്നതിന് ഒരാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. 2018 മാര്‍ച്ച് നാലിന് സുനീറയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു. വിവാഹ ഒരുക്കത്തിനിടെ കടന്നെത്തിയ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

മുന്‍ മന്ത്രി സി.ടി.അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, കോണ്‍ഗ്രസ് നേതാവ് പി എ അശ്‌റഫലി, സി പി എം ഏരിയാ സെക്രട്ടറി ഹനീഫ പാണലം തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ മതരംഗങ്ങളിലെ പ്രമുഖരും പണ്ഡിതരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. 

സാബിത്ത് (ആര്‍ക്കിടെക്ട്, മുംബൈ), സയാബ് (അക്കൗണ്ടിങ് വിദ്യാര്‍ഥി, കാസര്‍കോട്), ഷംന (ബി.ബി.എം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി, ചിന്മയ കോളേജ് വിദ്യാനഗര്‍), ഷഹല്‍ (ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ഥി) എന്നിവരാണ് സുനീറയുടെ സഹോദരങ്ങള്‍.

Leave A Reply