Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » വാഹനമോടിച്ച് മരണത്തിന് കാരണക്കാരായാല്‍ എഴുവര്‍ഷം തടവ്; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ എര്‍പ്പെടുത്തി സര്‍ക്കാര്‍

വാഹനമോടിച്ച് മരണത്തിന് കാരണക്കാരായാല്‍ എഴുവര്‍ഷം തടവ്; മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ എര്‍പ്പെടുത്തി സര്‍ക്കാര്‍

Written By Muhimmath News on Saturday, 23 December 2017 | 10:47
























ന്യൂദല്‍ഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇത്തരത്തില്‍ വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ശിക്ഷ 7 വര്‍ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീക്ഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന ശിക്ഷ നല്‍കണമെന്നും   സുപ്രീംകോടതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു.

ഈ വിഷയം ആദ്യം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കുടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved