പള്ളിക്കര: ചെര്‍ക്കാപാറ സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് വിശപ്പിന്റെ വിളിയകറ്റാന്‍ ഉച്ച ഭക്ഷണം വിളമ്പി സാന്തനം പൂച്ചക്കാട് പ്രവര്‍ത്തകര്‍ മാതൃകയായി.
ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള 18 വയസ്സിന് മുകളിലുള്ള ഒരു പാട് മനുഷ്യ ജന്മങ്ങള്, ജന്മം നല്കിയവരും, ജനിച്ച നാടും പിറന്ന വീടും പുറം തള്ളിയവര്‍. ബുദ്ധി ഭ്രംശം സംഭവിച്ചവര്‍, പ്രാഥമിക കര്‍മ്മം പോലും നിര്‍വ്വഹിക്കുവാന്‍ ഓര്‍മ്മയില്ലാത്തവര്‍, നിമിഷാര്‍ദ്ധത്തില്‍ സ്വഭാവത്തില്‍ പല പല മാറ്റങ്ങളും വരുന്നവര്‍, സംസാരിക്കുവാന്‍ കൂട്ടാക്കാത്തവര്‍, സ്വയം തലതല്ലി കരയുന്നവര്‍, ഭക്ഷണം മാത്രം തിരിച്ചറിയുന്നവര്‍ ഇത്തരത്തിലുള്ളവരാണ് ജാതിയും മതവും ഒന്നുമറിയാതെ ആരുടെയൊക്കെയോ സ്നേഹ തണലില്‍ ജീവിതം തള്ളി നീക്കുന്ന
വിവിധങ്ങളായ മനുഷ്യ ജീവനുകളാണ് ഇവിടെ ഉള്ളത്,
ഈ ഒരു സാഹചര്യത്തില്‍
പാരസ്പര്യം സ്നേഹം മനസ്സിലാക്കി ജീവകാരുണ്യം ജീവിതഭാഗമാക്കി മാറ്റിയ പൂച്ചക്കാട് യുവാക്കള്‍ ചേര്‍ന്നാണ്
സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക്
ഉച്ചഭക്ഷണം തളികയില്‍ വിളമ്പി കൊടുത്തത്
ഭക്ഷണം കൊടുക്കന്നതോടൊപ്പം അന്തേവാസികളെ
സന്തോഷിപ്പിക്കുവാന്‍ സ്നേഹാന്യേഷണങ്ങള്‍ നടത്തുകയും, കുശലം പറയുവാനും പ്രവര്‍ത്തകര്‍ മറന്നില്ല.