Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » അക്രമത്തില്‍ കണ്ണ് തകര്‍ന്ന സിറിയന്‍ കുഞ്ഞിന് ഐക്യ ദാര്‍ഢ്യം

അക്രമത്തില്‍ കണ്ണ് തകര്‍ന്ന സിറിയന്‍ കുഞ്ഞിന് ഐക്യ ദാര്‍ഢ്യം

Written By Muhimmath News on Friday, 22 December 2017 | 10:51
























ഡമസ്‌കസ്: സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കണ്ണ് നഷ്ടപ്പെടുകയും മാതാവ് മരിക്കുകയും ചെയ്ത സിറിയന്‍ കുഞ്ഞിന് ഐക്യദാര്‍ഢ്യവുമായി സമൂഹമാധ്യമങ്ങള്‍. ഡമസ്‌കസിലെ കിഴക്കന്‍ ഗൂതയില്‍ നടന്ന ആക്രമണത്തിലാണ് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശിരസ്സിന് വെടിയേറ്റത്. കരീമെന്നാണ് അവന്റെ പേര്. ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായെങ്കിലും കുഞ്ഞ് പരിക്കുകളെ അതിജീവിച്ചു. 

ആഭ്യന്തരയുദ്ധത്തില്‍ ദുരിതംപേറുന്ന കുഞ്ഞുങ്ങളുടെ പ്രതിനിധിയായാണ് അവനെ സമൂഹമാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സോളിഡാരിറ്റി വിത്ത് കരീം എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved