Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » എസ് വൈ എസ് കാസര്‍കോട് സോണ്‍ ആദര്‍ശസമ്മേളനം 23ന്

എസ് വൈ എസ് കാസര്‍കോട് സോണ്‍ ആദര്‍ശസമ്മേളനം 23ന്

Written By Muhimmath News on Thursday, 21 December 2017 | 11:02

കാസര്‍കോട്: തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തിവരുന്ന ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് സോണ്‍ സംഘടിപ്പിക്കുന്ന ആദര്‍ശസമ്മേളനം 23ന് ശനിയാ്‌ഴ്ച വൈകുന്നേരം നാലുമണിക്ക് വിദ്യാനഗര്‍ ബി സി റോഡില്‍ നടത്താന്‍ സഅദിയ്യ സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തും.

സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മുട്ടത്തൊടി സ്വാഗതം പറഞ്ഞു.  313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. 

ഭാരവാഹികള്‍: സുലൈമാന്‍ തുരുത്തി (ചെയര്‍.), നാഷണല്‍ അബ്ദുല്ല (ജന.കണ്‍.), സൈനുദ്ദീന്‍ പാണലം (ഫിനാന്‍സ് സെക്ര.), അബ്ദുല്‍ ഖാദിര്‍ സഅദി, എ എം മഹമൂദ് മുട്ടത്തൊടി (വൈസ് ചെയര്‍), നാസര്‍ മളിയില്‍, ഖാദര്‍ പാണലം (കണ്‍.) .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved