Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ആദര്‍ശ സമ്മേളനം 27ന്: അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ആദര്‍ശ സമ്മേളനം 27ന്: അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും

Written By Muhimmath News on Tuesday, 26 December 2017 | 18:14





മഞ്ചേശ്വരം: തീവ്രവാദം; സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ കേരള സ്റ്റേറ്റ് സുന്നി യുവജനസംഘം (എസ് വൈ എസ്) സംസ്ഥാനത്തെ സോണ്‍ കേന്ദ്രങ്ങളില്‍ളില്‍ നടത്തപ്പെടുന്ന ആദര്‍ശ സമ്മേളനം മഞ്ചേശ്വരം സോണ്‍ തലത്തില്‍ ഡിസംബര്‍ 27 ബുധനാഴ്ച വൈകുന്നേരം 4 30ന് ഉദ്യാവരം പൊസോട്ട് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. രാവിലെ 9 30 ന് ഉദ്യാവരം മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. പത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ പള്ളി കുഞ്ഞി ഹാജിയുടെ നേതൃത്വത്തില്‍ പതാക ഉയരും. വൈകുന്നേരം 4 30ന് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ സയ്യിദ് ഉജിര തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി അധ്യക്ഷത വഹിക്കും. താജു ശരീഅ ശൈഖുന അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ സന്ദേശ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖപ്രഭാഷണം നടത്തും. അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്ത്വം നല്‍കും.



പരിപാടിയില്‍ സയ്യിദ് ഹമീദ് തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ഉദ്യാവര്‍, മൂസല്‍ മദനി അല്‍ ബിഷാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പത്തൂര്‍, ഉമര്‍ മദനി മച്ചംപാടി, ഹസ്സന്‍ സഅദി അല്‍ അഫ്‌ളലി,ഹാരിസ് ഹനീഫി ബാളിയൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അസീസ് സഖാഫി മച്ചംപാടി, ഇബ്രാഹിം ഫൈസി ഉദ്യാവര്‍, മുഹമ്മദ് സഖാഫി ബൊള്‍മാര്‍, ഇബ്രാഹിം മുസ്ലിയാര്‍ ബെജ്ജങ്കള, അബ്ദുല്‍ ഹമീദ് സഖാഫി, ഉസ്മാന്‍ ഹാജി മള്ഹര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, യഅകൂബ് നഈമി ഗുഡ്ഡകേരി, ഖത്തര്‍ ബാവ ഹാജി, സൈനുദ്ദീന്‍ ഹാജി ഹൊസങ്കടി, ഉമറുല്‍ ഫാറൂക്ക് പൊസോട്ട്, അബ്ദുല്‍ മജീദ് ഹാജി ബി എസ് നഗര്‍, ലത്തീഫ് ബനാന, അഷ്‌റഫ് എം ബി, ഇസ്മായില്‍ ഹാജി കണ്വതീര്‍ത്ത, ബാവ കുഞ്ചത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ ജി എം റോഡ്, മൊയ്തീന്‍ മാവിനടി, അബ്ദുല്‍ റസാക്ക് ആര്‍എംഎസ്, അലി ഖത്തര്‍, അബ്ദുള്ള ഹാജി മജിബയില്‍, നിസാര്‍ കെ എ കെ, തുടങ്ങിയ സാദാത്തുക്കള്‍ ഉലമാക്കള്‍ ഉമറാക്കള്‍ സംബന്ധിക്കും സ്വാഗതസംഘം അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved