ബേക്കല്‍: എസ് വൈ എസ് സംസ്ഥാനത്ത് സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന വരുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ക്രിയേഷന് ക്യാമ്പ് ഉദുമ സോണില്‍ ഡിസംമ്പര്‍ 30 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സഅദിയ്യയില്‍ വെച്ച് നടത്താന്‍ സോണ്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ബശീര്‍ ഹിമമി സഖാഫി പെരുമ്പള ഉല്‍ഘാടനം ചെയ്തു.
മൊയ്തീന് പനേര, അബ്ദുല്‍ റഹ്മാന് ബാഖവി കുണിയ, ബി.എ.ശാഫി കുണിയ, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, നൗഫല്‍ സഅദി ,സഈദ് സഖാഫി എരോല്‍, അബ്ദുല്‍ റഷീദ് പെരിയ, കബീര്‍ സഖാഫി ചട്ടഞ്ചാല്‍, അസ്ലം തെക്കില്‍, അഷറഫ് മുസ്ലിയാര് തൊണ്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.
ആബീദ് സഖാഫി മൗവ്വല്‍ സ്വാഗതവും ഖാലിദ് പുത്തിരിയടുക്കം നന്ദിയും പറഞ്ഞു
Post a Comment