Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » കര്‍ണാടക എസ് വൈ എസ്: ജി എം കാമില്‍, റശീദ് സഖാഫി കക്കിഞ്ച സാരഥികള്‍

കര്‍ണാടക എസ് വൈ എസ്: ജി എം കാമില്‍, റശീദ് സഖാഫി കക്കിഞ്ച സാരഥികള്‍

Written By Muhimmath News on Friday, 22 December 2017 | 20:54



മംഗലാപുരം: കര്‍ണാടക സ്റ്റേറ്റ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി ജി എം മുഹമ്മദ് കാമില്‍ സഖാഫി, ജനററല്‍ സെക്രട്ടറിയായി അബ്ദുറശീദ് സഖാഫി സൈനി കക്കിഞ്ച, ട്രഷററായി യൂസുഫ് ഹാജി ഉപ്പള്ളിയെയും തിരഞ്ഞെടുത്തു.

മംഗലാപുരം മിത്തൂര്‍ കെ ജി എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: ഡി കെ ഉമര്‍ സഖാഫി കമ്പളബെട്ടു, എ പി എസ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍ ഉപ്പള്ളി, ഹൈദരലി നിസാമി ഷിമോഗ, മുഹ് യിദ്ദീന്‍ ഹാജി ഗുഡ് വില്‍ ഉഡുപ്പി (വൈസ് പ്രസി.), സിദ്ദീഖ് സഖാഫി മുളൂര്‍, യഅ്ഖൂബ് യൂസുഫ് ബംഗളൂരു, അബ്ദുല്‍ ഹകീം സകലേശ്പുര, ഉസ്മാന്‍ അബ്ദുല്ല എരുമാട്(സെക്ര.).

ജനറല്‍ബോഡിയില്‍ കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മാണി ഉസ്താദ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക സുന്നീ കോര്‍ഡിനേഷന്‍ പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ ലിയാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡി എം ഉമര്‍ സഖാഫി സ്വാഗതവും ജി എം കാമില്‍ സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved