Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » മരുന്നുകളുടെ വില വീണ്ടും കുറഞ്ഞു; രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് 92 മരുന്നുകളുടെ വില കുറച്ചത്

മരുന്നുകളുടെ വില വീണ്ടും കുറഞ്ഞു; രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് 92 മരുന്നുകളുടെ വില കുറച്ചത്

Written By Muhimmath News on Friday, 22 December 2017 | 11:16
























തിരുവനന്തപുരം: സംസ്ഥാനത്ത് 92 മരുന്നുകള്‍ക്ക് കൂടി വില കുറച്ചു. അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദം, അണുബാധ എന്നിവയ്ക്കു ഫലവത്താകുന്ന മരുന്നുകളാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്.

കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി.

17,640 രൂപയായിരുന്ന അര്‍ബുദ ചികില്‍സയ്ക്കുള്ള ബോര്‍ടിസോമിബ് ഇന്‍ജക്ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10 ശതമാനം വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ക്കുള്ള സോഫോസ്ബുവിര്‍ വെല്‍പാറ്റാസ്വിറിന്റെ വില 15,625 രൂപയായും ഭേതഗതി വരുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved