Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Pageഎട്ടിക്കുളം: ആറു പതിറ്റാണ്ടുകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നാലാമത് ഉറൂസ് മുബാറക്കിന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തലോടെ തുടക്കം കുറിക്കും. 

സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍, പ്രഭാഷണം, മൗലീദ്, രിഫാഈ റാത്തീബ്, ബുര്‍ദ മജ്്‌ലിസ്, സമാപന ദുആ സമ്മേളനം തുടങ്ങിയ പരിപാടികളുമായി നടക്കുന്ന ഉറൂസ് പരിപാടിയില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിച്ചേരും. 
ചൊവ്വാഴ്ച വൈകുന്നേരം പതാക ഉയര്‍ത്തിലിന്റെ മുന്നോടിയായി രാമന്തളി, വളപട്ടണം, ഏഴിപ്പള്ളി, തലക്കാല്‍പള്ളി, താജുല്‍ ഉലമ മഖാം എന്നിവിടങ്ങളില്‍ സിയാറത്ത് നടക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി വളപട്ടണം എന്നിവര്‍ നേതൃത്വം നല്‍കും.

വൈകിട്ട് 6.30ന് നടക്കുന്ന പ്രഭാഷണ വേദി സമസ്ത വൈസ്. പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ്് നഈമി കൊല്ലം പ്രഭാഷണം നടത്തും.20ന് വൈകിട്ട് അഞ്ചിന്് സാംസ്‌കാരിക സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത്് സംസ്ഥാന വൈസ്പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ തളിപ്പറമ്പ് ഡി വൈ എസ പി. പി.കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. 
രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യകതിത്വങ്ങള്‍ സംബന്ധിക്കും. 

ഏഴുമണിക്ക് സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍ അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി പ്രഭാഷണം നടത്തും. സമാപന ദിവസമായ 21ന് രാവിലെ 11ന് നടക്കുന്ന മൗലീദ് ശാദുലി റാത്തീബിന് കോയ കാപ്പാട് നേതൃത്വം നല്‍കും. സയ്യിദ് അതാഉള്ള തങ്ങള്‍ പ്രാര്‍ഥന നടത്തും. 

ഉച്ചക്ക് ഒരുമണിക്ക് എമിനന്‍സ് കോണ്‍ഫറന്‍സ്. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതമാശംസിക്കും. 

വൈകിട്ട് മൂന്നുമണിക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കരയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ബുര്‍ദാ മജ്‌ലിസിന് അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചിന് സമാപന ദുആ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചിത്താരി കെ പി. ഹംസ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. 

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അഹ്മദ് ബാവ മുസ്‌ലിയാര്‍ ഉള്ളാള്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, സി.എം. ഇബ്‌റാഹിം, മന്ത്രി യു.ടി. ഖാദര്‍, എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സമാപനപ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ നേതൃത്വം നല്‍കും. അബ്്ദുല്ലത്വീഫ് സഅദി പഴശ്ശി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറയും.

Leave A Reply