Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























എട്ടിക്കുളം: ആറു പതിറ്റാണ്ടുകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാലാമത് ഉറൂസ് മുബാറക്കിന് വ്യാഴാഴ്ച വൈകീട്ട് പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ പരിസമാപ്തി കുറിക്കും.


 ബുധനാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനം മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ദക്ഷിണ കന്നട ജില്ലാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കണച്ചൂര്‍ മോണു ഹാജി ഉദ്ഘാടനം ചയ്തു. സയ്യിദ് ത്വാഹ തങ്ങള്‍, മുഹമ്മദ് ബാദുഷാ സഖാഫി ആലപ്പുഴ, മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടൂല്‍, അഡ്വ. ബ്രിജേഷ്, തുടര്‍ന്ന് നടന്ന പ്രഭാഷണ പരിപാടിയില്‍ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. 


വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന രിഫാഈ റാത്തീബിന് കോയ കാപ്പാട് നേതൃത്വം നല്‍കും. ഒരു മണിക്ക് നടക്കുന്ന എമിനന്‍സ് കോണ്‍ഫ്രന്‍സില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. 3 മണിക്ക് നടക്കുന്ന ബുര്‍ദ്ദാ മജ്‌ലിസിന് അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും. 

5 മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍  ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും ഖമറുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അഹ്മദ് ബാവ മുസ്‌ലിയാര്‍ ഉള്ളാള്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, സി.എം. ഇബ്‌റാഹിം, മന്ത്രി യു.ടി. ഖാദര്‍, എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സമാപനപ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ നേതൃത്വം നല്‍കും. 

Leave A Reply