Latest News :
...
Home » , » സമരത്തിനും നിവേദനത്തിനും ഫലം കണ്ടു മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നെത്തി

സമരത്തിനും നിവേദനത്തിനും ഫലം കണ്ടു മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ മരുന്നെത്തി

Written By Muhimmath News on Sunday, 3 December 2017 | 18:50




മൊഗ്രാല്‍: ഡി വൈ എഫ് ഐയുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ കേരളത്തിലെ ഏക യൂനാനി ചികിത്സ കേന്ദ്രമായ യൂനാനി ആശുപത്രിയില്‍ മരുന്നെത്തി. കുമ്പള ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 8 ലക്ഷം രൂപ വിനിയോഗിക്കുന്നതില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവം മൂലമാണ് വര്‍ഷത്തിലേറെയായി മരുന്നില്ലാതെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കു ദുരിതമായത്.

ഡി വൈ എഫ് ഐയുടെ നിരന്തരമായ ഇടപെടലുകളും നിവേദനങ്ങളും ഒക്ടോബര്‍ 23നു നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഏറ്റവുമൊടുവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനു നല്‍കിയ പരാതിയുമാണ് വൈകിയാണെങ്കിലും മരുന്നെത്തിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നെത്തിയതോടെ തുടര്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കു ഇത് ആശ്വാസമായിട്ടുണ്ട്

ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അസീസ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എം എസ്, റിയാസ്, ബഷീര്‍, ആരിഫ്, ഹകീഫ്, ഫാറൂക്ക്, ഉറൈസ് എന്നിവര്‍ സംസാരിച്ചു അര്‍ഷാദ് തവക്കല്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved