Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























ഉപ്പള: നബിദിന പരിപാടിക്കിടയില്‍ മംഗല്‍പാടി പഞ്ചായത്ത് ഓഫിസിനു സമീപം നടന്ന അക്രമസംഭവവുമായി ബന്ധപെട്ടു 60 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

കൊടി സ്ഥാപിച്ച പ്രശ്‌നത്തെ തുടര്‍ന്ന് പോലീസ് 
ലാത്തി വീശിയിരുന്നു. തുടര്‍ന്ന് ചിതറിയ ആള്‍കൂട്ടം നടത്തിയ കല്ലേറില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവില്‍ ഓഫിസര്‍ സുരേന്ദ്രന്‍ (42). എ.ആര്‍ ക്യാമ്പിലെ സന്ദീപ് (36 ) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൊലീസുകാരെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ ആണ് കേസ്.

അതിനിടെ, അക്രമസംഭവവുമായി ബന്ധപെട്ടു നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള, അമ്പാര്‍, നയാബസാര്‍ പ്രദേശങ്ങളിലെ നാലുപേരെയാണ് പിടികൂടിയിരിക്കുന്നത്. 

അതിനിടെ ലാത്തിച്ചാര്‍ജില്‍ ജനപ്രതിനിധിക്ക് പൊലീസ് മര്‍ദ്ധനമേറ്റതില്‍ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി. മംഗല്‍പാടി പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫക്ക് ആണ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ധനമേറ്റത്. നബിദിന പരിപാടിക്കിടയില്‍ മംഗല്‍പാടി പഞ്ചായത്ത് ഓഫിസിനു സമീപം നടന്ന അക്രമസംഭവവുമായി ബന്ധപെട്ടു പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ആണ് മര്‍ദ്ധനം.

ലാത്തിച്ചാര്‍ജില്‍ മുസ്തഫയുടെ വലതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കാസറഗോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാത്തിചാര്‍ജ്ജിനിടയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മര്‍ദ്ധിക്കുകയായിരുന്നുവെന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ പരാതിപ്പെട്ടു.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തില്‍ ഉപ്പള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച്ച വൈകുന്നേരം ഉപ്പള ടൗണില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അക്രമം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു എം.എല്‍.എയുടെ നേത്രത്വത്തില്‍ ലീഗ് ജില്ലാ നേതാക്കള്‍ പൊലീസ് ചീഫിനെ കാണുമെന്നും ലീഗ് നേത്രത്വം അറിയിച്ചു.

Leave A Reply