വിജയ് രൂപാണി വിണ്ടും ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ഉപമുഖ്യമന്ത്രിയായി നിധിന് പട്ടേല്‍ തുടരും.
രൂപാണി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞത് ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി അടുത്ത ബന്ധമുള്ള രൂപാണി പാര്‍ട്ടിയുടെ സംശുദ്ധ മുഖങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
Post a Comment