Latest News :
...
Home » , » കഴിഞ്ഞ വര്‍ഷം പിടിയിലായത് 283 കുട്ടി ഡ്രൈവര്‍മാര്‍; 54 ലക്ഷം രൂപ പിഴയീടാക്കി

കഴിഞ്ഞ വര്‍ഷം പിടിയിലായത് 283 കുട്ടി ഡ്രൈവര്‍മാര്‍; 54 ലക്ഷം രൂപ പിഴയീടാക്കി

Written By Muhimmath News on Friday, 12 January 2018 | 16:59



കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് സര്‍ക്കിളില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചത് 283 പേരെ. ഉടമകളില്‍ നിന്ന് 54 ലക്ഷം രൂപ പിഴയീടാക്കിയതായി സി.ഐ. സി.എ. അബ്ദുല്‍ റഹീം അറിയിച്ചു. 8000 രൂപ മുതല്‍ പതിനായിരം വരെയാണ് പിഴ. വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങളും കുറഞ്ഞു. 2015നേക്കാളും 50 ശതമാനം വാഹനാപകടങ്ങള്‍ കുറഞ്ഞതായി പോലീസ് പറഞ്ഞു.

കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പിടിച്ച് സൂക്ഷിച്ച 36 ഇരുചക്രവാഹനങ്ങള്‍ക്ക് ഉടമകളില്ല. പോലീസിനെ കണ്ട് ഉപേക്ഷിച്ച് പോയ വാഹനങ്ങളാണ് ഇവ. ആറ് ബൈക്കുകള്‍ കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ആറ് ബൈക്കുകള്‍ തിരിച്ചു കൊണ്ടുപോയതായും സി.ഐ. പറഞ്ഞു. കുറ്റകൃത്യം തടയാനും അപകടങ്ങള്‍ കുറക്കാനുമാണ് പരിശോധന കര്‍ശനമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കര്‍ശനമാക്കുമെന്നും സി.ഐ. അറിയിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved