Latest News :
Home » , » പി കെ ഉമര്‍ മുസ്‌ലിയാര്‍ക്ക് മാധുര്യ യാത്രയയപ്പ് നല്‍കി

പി കെ ഉമര്‍ മുസ്‌ലിയാര്‍ക്ക് മാധുര്യ യാത്രയയപ്പ് നല്‍കി

Written By Muhimmath News on Saturday, 6 January 2018 | 17:04




അബുദാബി: 38 വര്‍ഷത്തെ പ്രവാസ കര്‍മ്മ മണ്ഡലത്തോട് വിട പറയുന്ന അബുദാബി എസ് വൈ എസ് സ്ഥാപക നേതാവും, അല്‍ മഖര്‍ യു എ ഇ പ്രസിഡന്റുമായ പി കെ ഉമര്‍ മുസ്ലിയാര്‍ക്ക് അബുദാബി കണ്ണൂര്‍ ജില്ലാ എസ് വൈ എസിന്റെയും അല്‍ മഖര്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാധുര്യ യാത്രയയപ്പ് നല്‍കി. അബുദാബി ഐ ഐ സി സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ സി എഫ്-യു എ ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോടിന്റെ അദ്ധ്യക്ഷതയില്‍ അല്‍ മഖര്‍ യു എ ഇ സെക്രട്ടറി സലാം മാസ്റ്റര്‍ കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു.


ബാപ്പുട്ടി ദാരിമി എടക്കര, പി വി അബൂബക്കര്‍ മൗലവി, സിദ്ധീഖ് അന്‍വരി, ഇബ്രാഹിം ബാഖവി കൂരിയാട്, വഹാബ് ബാഖവി, കമാല്‍ ഫൈസി ദുബൈ, ഹകീം വളക്കൈ, സമദ് സഖാഫി, അഷ്‌റഫ് സഅദി കക്കാട് എന്നിവര്‍ ചേര്‍ന്ന് മദീന മുനവ്വറയില്‍ നിന്നുള്ള ഷാള്‍ അണിയിച്ച് അദ്ധേഹത്തെ ആദരിച്ചു. ഐ എസ് സി ജന.സെക്രട്ടറി എം എ സലാം, ഹംസ അഹ്‌സനി വയനാട്, കുട്ടി ഹാജി, കുഞ്ഞു മൊയ്തു കാവപ്പുര, ജബ്ബാര്‍ അമാനി, ഖാസിം പുറത്തീല്‍, സുബൈര്‍ ഇര്‍ഫാനി, അബ്ദുല്ല ഹാജി ആയാര്‍ എന്നിവര്‍ മെമെന്റോയും, ഹമീദ് പരപ്പ, നാസര്‍ ഹാജി കുപ്പം, കെ കെ ടി ഹുസ്സൈന്‍ ഹാജി, അബ്ദുല്ല ഏഴാം മെയില്‍, എസ് എം ബി മാട്ടൂല്‍, സലാഹുദ്ധീന്‍ മാട്ടൂല്‍, ഗഫൂര്‍ അമാനി ദുബൈ, കെപി അബ്ദുല്ല കുട്ടി അജ്മാന്‍, സിദ്ധീഖ് പട്ടുവം, താഹ വാരം എന്നിവര്‍ ചേര്‍ന്നു ഉപഹാരവും നല്‍കി. 


ഹമീദ് സഅദി ഈശ്വര മംഗലം , പികെ അബ്ദുല്ല കുട്ടി അജ്മാന്‍, റാഷിദ് നരിക്കോട് ഫുജൈറ, സുബൈര്‍ ബാലുശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷക്കൂര്‍ ഇര്‍ഫാനി ചെംബിരിക്ക രചിച്ച യാത്രാ മംഗള ഗാനം സാഹിത്യോത്സവ് പ്രതിഭ റിയാസ് പട്ടാമ്പി ആലപിച്ചു. ഫാറൂഖ് തലക്കുളത്തൂര്‍ കവിത രചിച്ച് അവതരിപ്പിച്ചു. ആര്‍ എസ് സി ബുക് ടെസ്റ്റില്‍ യു എ ഇ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ഖദീജ അബ്ദുല്‍ ലതീഫിനു പ്രത്യേക ഉപഹാരം നല്‍കി അനുമോദിച്ചു.

കെ പി എം ശാഫി സ്വാഗതവും അബ്ദുല്‍ ബാരി പട്ടുവം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved