Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വീട്ടില്‍ നിന്നിറക്കി മൂന്നംഗസംഘം വെട്ടിക്കൊന്നു. മംഗളൂരുവിലെ തണ്ണീര്‍ബാവിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എത്തിയ അജ്ഞാതരായ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ക്രൈസ്തവ ദേവാലയ പരിസരത്ത് താമസിക്കുന്ന ബെങ്കറ ബൊക്കപട് ണയിലെ ശിവരാജാണ്(45)അക്രമത്തിനിരയായത്. അധോലോക കണ്ണി ഭരതേഷിന്റെ സഹോദരനാണ് കൊല്ലപ്പെട്ട ശിവരാജ്. ശിവരാജിനെ ഉടന്‍തന്നെ എ ജെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ശിവരാജിന്റെ കൊല ഒരു പ്രതികാരമാണെന്നാണ് പോലീസിന്റെ നിഗമനം. ശിവരാജിന്റെ സഹോദരന്‍ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ്. എപ്പോഴും അടിപിടി കൂടലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കലുമാണ് ഇയാളുടെ സ്ഥിരം പ്രവര്‍ത്തി. ഇതാകാം സഹോദരന്റെ കൊലയ്ക്ക് കാരണമെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.


Leave A Reply