Latest News :
Home » , » 500 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും പിഴയും

500 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും പിഴയും

Written By Muhimmath News on Wednesday, 31 January 2018 | 18:22



മൂവാറ്റുപുഴ: വാഹന ഉടമയില്‍ നിന്നും 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും 25000 പിഴയും ശിക്ഷ വിധിച്ചു.

എറണാകുളം ജില്ലയിലെ ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സറ്റബില്‍ കെ.ടി ആന്റണിക്കെതിരെയാണ് ശിക്ഷ.

വാഹനപകടത്തില്‍പ്പെട്ട ഇരു ചക്ര വാഹനം വിട്ടു നല്‍കാനായി ഉടമസ്ഥനില്‍ നിന്നും ആന്‍ണി 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved