Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന 75 കിലോ കാട്ടുപന്നിയിറച്ചിപിടികൂടി

ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന 75 കിലോ കാട്ടുപന്നിയിറച്ചിപിടികൂടി

Written By Muhimmath News on Monday, 8 January 2018 | 17:09





കാഞ്ഞങ്ങാട്: പെട്ടി ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന 75 കിലോ കാട്ടുപന്നിയിറച്ചി വനപാലകര്‍ പിടികൂടി. കരിന്തളം കീഴ്മാലയില്‍വെച്ച് രഹസ്യ വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം കേശവന്‍, പി.ടി.രാജന്‍ ബിഎഫ്ഒമാരായ സി.വി.ജയകുമാര്‍, പി.വി.പ്രീതിമോള്‍, ഒ.എം.ഗിരീഷ്‌കുമാര്‍ എന്നിവരടങ്ങിയ വനപാലകസംഘം ഇറച്ചി പിടികുടിയത്. വനപാലകര്‍ പിന്‍തുടരുന്നത് കണ്ട് റിക്ഷയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓട്ടേറിക്ഷ ഉപക്ഷേിച്ച് ഓടി രക്ഷപ്പെട്ടു.


കെ എല്‍ 60 കെ 4438 നമ്പര്‍ പെട്ടി ഓട്ടോറിക്ഷയും മുന്നുചാക്കുകളിലായി രണ്ടുകിലോ തൂക്കം വരുന്ന കവറിലാക്കിയ നിലയിലായിരുന്നു ഇറച്ചി. കേസുമായി ബന്ധപ്പെട്ട് കരിന്തളത്തെ രത്‌നാകരന്‍.(48) റജിഷ്(31) എന്നിവരുടെ പേരില്‍ കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved