Latest News :
Home » , , » ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 9 January 2018 | 10:46

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. നെക്രാജെ പിലാങ്കട്ടയിലെ പള്ളത്തുമൂല ഹൗസില്‍ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു സമീപത്താണ് അപകടം.

അപകടത്തില്‍ ഓട്ടോ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ബീഫാത്വിമയാണ് മുഹമ്മദിന്റെ മാതാവ്. ഭാര്യ: സുഹ്‌റ. മക്കള്‍: ഹസന്‍ ജൗഹര്‍, അബ്ദുല്‍വഹാബ്. സഹോദരങ്ങള്‍: സയ്യിദ്, ഫൗസിയ, അസ്മ, താഹിറ, നുസൈബ, ഫസീല, സുബൈദ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved