Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , , » മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ടു

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ടു

Written By Muhimmath News on Wednesday, 31 January 2018 | 13:50

























മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു. സഹോദരിമാരും കുട്ടിയും അടക്കം മൂന്നുപേരാണ് ദാരുണമായി മരണപ്പെട്ടത്. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. 

കാസര്‍കോട്ടുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയ ഉടനെ പാളം മുറിച്ചുകടക്കുമ്പോള്‍ മംഗളൂരു ഭാഗത്തുനിന്നും മറ്റേ ട്രാക്കിലൂടെ കടന്നുവന്ന എന്‍ജിന്‍ തട്ടിയാണ് മൂന്നുപേരും മരിച്ചത്.

പൊസോട്ട് സത്തിയടുക്കത്തെ പരേതനായ കെ.ടി. അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആഇശ (40), ആഇശയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved