Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , » ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Tuesday, 9 January 2018 | 12:48

കാസര്‍കോട്: പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലമ്പാടിയിലെ അബ്ദുല്‍ ഹമീദിന്റെ മകന്‍ സത്താര്‍ (16) ആണ് മരിച്ചത്. കൊല്ലമ്പാടിയിലെ ഇജാസ് (19) എന്ന വിദ്യാര്‍ത്ഥിക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ സത്താര്‍ മരണപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിയോടെ ബേക്കല്‍ പാലക്കുന്നിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇജാസും സത്താറും സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.

ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സത്താര്‍. മാതാവ്: ആഇശ. സഹോദരങ്ങള്‍: അഷ്‌റഫ്, സിദ്ദീഖ്, മുഷ്താഖ്, സഫിയ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved