Latest News :
...
Home » , » കോഴിക്കോട് വെള്ളയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് വെള്ളയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 5 January 2018 | 17:26




കോഴിക്കോട് : കോഴിക്കോട് വെള്ളയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിനോദയാത്രക്കായി കണ്ണൂര്‍ ഷേണായീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.


പഠനയാത്രയുടെ ഭാഗമായി ഇവര്‍ കോഴിക്കോട് ബീച്ചിലെത്തി തിരിച്ചുമടങ്ങവേ പുതിയാപ്പയില്‍വെച്ച് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിനിടിക്കുകയും തൊട്ടടുത്തുള്ള വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.



38 കുട്ടികളും അഞ്ച് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. 20 കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. മെഡിക്കല്‍കോളേജില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെ തലയ്ക്ക് പരിക്കുണ്ട്. ഇവരുടെയാരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved