Latest News :
...
Home » , » ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് കാര്‍ മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് കാര്‍ മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 25 January 2018 | 17:22



പള്ളിക്കര: ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാരായ നാലുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട്കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പള്ളിക്കര ചേറ്റുകുണ്ടിലാണ് അപകടം. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. ചിത്താരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.


ഓടിക്കൊണ്ടിരിക്കെയാണ് കാറിന്റെ പിന്‍ചക്രമാണ് ഊരിത്തെറിച്ചത്. കെ.എസ്.ടി.പി റോഡില്‍ അപകടം പതിവായത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് തെറിച്ച് വീണ് മരിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved