Latest News :
Home » » സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Sunday, 28 January 2018 | 13:59


കുമ്പള: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ പേരാല്‍ മടിമുഖറിലെ സാബിത്ത്(19), അന്‍സാര്‍(20) എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിക്ക് നായിക്കാപ്പിലാണ് അപകടം.

ബദിയടുക്കയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ പോവുകയായിരുന്നു സാബിത്തും അന്‍സാറും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved