Latest News :
...
Home » , , » റാസല്‍ഖൈമയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ട് മരണം

റാസല്‍ഖൈമയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ട് മരണം

Written By Muhimmath News on Sunday, 21 January 2018 | 17:23


റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയുള്‍പ്പെടെ  രണ്ട് മരണം. കാസര്‍കോട് ചെറുവത്തൂര്‍ കൊടക്കാട് സ്വദേശി ശ്രീജിത്ത് (33), 46 കാരനായ പാക് പൗരനായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റാസല്‍ഖൈമയിലെ ഫിലയ പ്രദേശത്ത് പുതിയ റിംഗ് റോഡിലാണ് അപകടമുണ്ടായത്.




പന്ത്രണ്ടുവര്‍ഷമായി റാസല്‍ഖൈമയിലുള്ള ശ്രീജിത്ത് ആര്‍ക്കി മൊബൈല്‍ ഫാക്ടറിയില്‍ ഫാബ്രിക്കേറ്ററായി ജോലിചെയ്തു വരികയായിരുന്നു. മടായമ്പത്ത് കുഞ്ഞിരാമന്‍ -ശാന്ത ദമ്പതികളുടെ മകനാണ്. ഏക സഹോദരി ശ്രീജ. റാക്‌സൈഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.




കഴിഞ്ഞദിവസം രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. ശ്രീജിത്തും പാക്പൗരനും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved