Latest News :
...
Home » , » ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു

ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു

Written By Muhimmath News on Friday, 5 January 2018 | 19:47



ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികളും ബസ് ഡ്രൈവറും മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഭോപ്പാലില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ കനാഡിയ റോഡില്‍ ഇന്നു ഉച്ചതിരിഞ്ഞാണ് അപകടം.


ഇന്‍ഡോറിലെ ദല്‍ഹി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്ത് തന്നെ അഞ്ചുകുട്ടികളും മരണപ്പെടുകയായിരുന്നു. ബസിന്റെ സ്റ്റിയറിങ് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


ദല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കനാഡിയ ബൈപ്പാസില്‍ വെച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ബസ് ഡ്രൈവറുമാണ് മരണപ്പെട്ടത്.


സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved