Latest News :
...
Home » , » കെ.എസ്.ആര്‍.ടി.സി ബസും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Sunday, 7 January 2018 | 16:09




കുമ്പള: കുമ്പളയില്‍ കര്‍ണ്ണാടക എസ്.ആര്‍.ടി.സി ബസും ഓമ്‌നി വാനും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ഓമ്‌നി വാന്‍ ഡ്രൈവര്‍ കാസര്‍കോട് ചെട്ടുംകുഴിയിലെ മുഹമ്മദലി(36), ബസ് ഡ്രൈവര്‍ കര്‍ണ്ണാടകയിലെ ഭുവനേഷ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭുവനേഷിനെ കുമ്പള സഹകരണാസ്പത്രിയിലും മുഹമ്മദലിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു.


കുമ്പള നിത്യാനന്ദ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. തണ്ണി മത്തനുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഓമ്‌നി വാനും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാന്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved