Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , , » പൊയിനാച്ചി അപകടം; ശോഭയെയും മകളെയും മരണം തട്ടിയെടുത്തത് മൂത്തമകളുടെ കുട്ടിയുടെ ചോറൂണിനായി പോകുമ്പോള്‍

പൊയിനാച്ചി അപകടം; ശോഭയെയും മകളെയും മരണം തട്ടിയെടുത്തത് മൂത്തമകളുടെ കുട്ടിയുടെ ചോറൂണിനായി പോകുമ്പോള്‍

Written By Muhimmath News on Sunday, 21 January 2018 | 13:08


പൊയിനാച്ചി; ശോഭയെയും മകളെയും മരണം തട്ടിയെടുത്തത് മൂത്തമകളുടെ കുട്ടിയുടെ ചോറൂണിനായി പോകുമ്പോള്‍. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ(32), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്

ബണ്ടിച്ചാലില്‍ നിന്ന് പുല്ലുരിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പുലര്‍ച്ചെ നാലരക്കായിരുന്നു അപകടം. രാജനെ(37)യും ഓട്ടോ റിക്ഷ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45), ലോറി ക്ലീനര്‍, ഡ്രൈവര്‍ എന്നിവരെയും പരുക്കുകളോടെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ലോറി ഡ്രൈവര്‍ ഒഴിച്ച് മറ്റുമൂന്നുപേരുടെയും പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവറെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ലോറിയുടെ അടിയില്‍പ്പെട്ട് ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേയ്ക്ക് പോകുകയായിരുന്നു രാജനും കുടുംബവും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved