Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » മജ്‌ലിസുല്‍ അഹ്ദലിയ്യയും അഹ്ദലിയ്യ ഓഡിറ്റോറിയം ഉദ്ഘാടനവും ഫെബ്രുവരി 4ന്

മജ്‌ലിസുല്‍ അഹ്ദലിയ്യയും അഹ്ദലിയ്യ ഓഡിറ്റോറിയം ഉദ്ഘാടനവും ഫെബ്രുവരി 4ന്

Written By Muhimmath News on Wednesday, 24 January 2018 | 19:40



പുത്തിഗെ: മുഹിമ്മാത്ത് എ കെ ജി നഗര്‍ മസ്ജിദ് അലീയ്യുല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റിയുടെ അഹ്ദലിയ്യ ഓഡിറ്റോറിയം സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അദ്യക്ഷതയില്‍ പി ബി അബ്ദുല്‍ റസ്സാഖ് എം എല്‍ എ ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മദ്രസ 
സമ്മേളനം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പി ബി മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാത്തിമ വുമന്‍സ് കോളേജിന്റെ ആദ്യ അഡ്മിഷന്‍ നല്‍കിക്കെണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അശ്രഫ് അഡ്മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.തുടര്‍ന്ന് സുലൈമാന്‍ കരിവള്ളെുര്‍, ഹംസ സഖാഫി കുട്ടശ്ശേരി, ഷാഫി സഖാഫി മുട്ടുതല, സലാം സഅദി കോട്ടക്കുന്ന് പ്രഭാഷണം നടത്തും. 

മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യക്ക് സയ്യിദ് ഫഖ്രുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഹാദി മശഹൂര്‍ തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് റാഷീദ് മശ്ഹൂര്‍ തങ്ങള്‍ വടകര, എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉത്‌ബോദന പ്രഭാഷണം നടത്തും. 


പ്രസ്തുത പരിപാടിയില്‍ ഹുസൈന്‍ ഹാജി, മുനവ്വര്‍ സഖാഫി, ഇസ്മായില്‍ മൗലവി, ബീരാന്‍ മരിക്കാര്‍കുട്ടി, ലത്തീഫ് വൈലത്തൂര്‍, നാസര്‍ ബായാര്‍, ബി ഇ മുഹമ്മദ് കുഞ്ഞി, ഇ കെ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍ ഉദയ,  ഫ്രന്‍ഡ്‌സ് അബൂബക്കര്‍, എന്നിവര്‍ സംബന്ധിക്കും.

പി എം അലി സ്വാഗതവും ഷാഫി സഅദി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved