Latest News :
Home » , , » റിപബ്ലിക് ദിനത്തില്‍ രാഷ്ട്രത്തോട് പറഞ്ഞും പാടിയും അംഗടിമുഗര്‍ സെക്ടറിലെ മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

റിപബ്ലിക് ദിനത്തില്‍ രാഷ്ട്രത്തോട് പറഞ്ഞും പാടിയും അംഗടിമുഗര്‍ സെക്ടറിലെ മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍

Written By Muhimmath News on Saturday, 27 January 2018 | 19:09





പുത്തിഗെ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് എസ് എസ് എഫ് അംഗടിമുഗര്‍ സെക്ടര്‍ മഴവില്‍ വിദ്യാര്‍ത്ഥി കൂടായ്മകള്‍ ശ്രദ്ധേയമായി. സെക്ടറിലെ 7 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടികല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യ നന്മ പ്രസംഗവും ദേശ ഭക്തി ഗാനവും മുദ്രാവാക്യവുമായി രാജ്യത്തിന്റെ തനിമയും പാരമ്പര്യവും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയുള്ള പറച്ചിലും പാടലുമായി.

രാജ്യത്തിന്റെ ഭരണഘടനാ എല്ലാവര്‍ക്കും നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കുവാനും പൈതൃകം കാത്തു സൂക്ഷിക്കുവാനുമുള്ള പ്രഖ്യാപനവും പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍.

സെക്ടര്‍ തല ഉദ്ഘാടനം ബാഡൂരില്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ യൂണിറ്റ് സെക്ടര്‍ വിബ്ജിയോര്‍ അംഗങ്ങള്‍ നേതൃത്വം നല്‍കി.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved