Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » » തൈരയില്‍ കോഴിക്കെട്ട്; 5 പേര്‍ അറസ്റ്റില്‍

തൈരയില്‍ കോഴിക്കെട്ട്; 5 പേര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 1 January 2018 | 16:57


വിദ്യാനഗര്‍: ചട്ടഞ്ചാല്‍ തൈരയില്‍ കോഴിക്കെട്ടിലേര്‍പ്പെട്ട അഞ്ചു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. 12,700 രൂപ പിടിച്ചു. മൂന്ന് അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു. ചട്ടഞ്ചാല്‍ തൈര ക്ഷേത്രത്തിന് സമീപം കോഴിക്കെട്ടിലേര്‍പ്പെട്ടവരെയാണ് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചത്.

ചട്ടഞ്ചാലിലെ രാജന്‍ (35), തൈരയിലെ പ്രസാദ് (33), അശോകന്‍ (35), രവി കെ. (57), ചട്ടഞ്ചാലിലെ ടി.എച്ച് സുനില്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved