Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 15 January 2018 | 18:09


കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ അപകടകരമാം വിധം ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം, പാലക്കല്ലിലെ സന്തോഷി(28) നെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. 


ആംബുലന്‍സിന്റെ ഓട്ടത്തില്‍ സംശയം തോന്നി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ അമിതമായി മദ്യപിച്ചിട്ടുള്ളതായി വ്യക്തമായതെന്നും പോലീസ് പറഞ്ഞു. രോഗിയെയും കൊണ്ട് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു സന്തോഷ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved