Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » മംഗളൂരു ബഷീര്‍ വധം; രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു ബഷീര്‍ വധം; രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 15 January 2018 | 19:44



മംഗളൂരു: മംഗളൂരു കൊട്ടാര ചൗക്കിയിലെ ബഷീറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാലിലെ ലത്തീഷ് (24), വിദ്യാനഗറിലെ പുഷ്പരാജ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി മൂന്നിനാണ് കൊട്ടാര ചൗക്കിയിലെ ബഷീറിന് നാലംഗ സംഘത്തിന്റെ വെട്ടേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കേസില്‍ ഉപ്പള ചെറുഗോളി സ്വദേശി ശ്രീജിത്ത് പി.കെ എന്ന ശ്രീജു (25), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സന്ദേശ് കൊട്ടിയാന്‍ (22), മംഗളൂരു പാടി സ്വദേശികളും സഹോദരങ്ങളുമായ കിഷന്‍ പൂജാരി (22), ധനുഷ് പൂജാരി (21) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 


അറസ്റ്റിലായ ലത്തീഷിനെയും പുഷ്പരാജിനെയും കൂടുതല്‍ അന്വേഷണത്തിനായി കാവൂര്‍ പോലീസിന് കൈമാറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved