Latest News :
Home » » ഓട്ടോ വിളിക്കാന്‍ പോയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഓട്ടോ വിളിക്കാന്‍ പോയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 28 January 2018 | 14:14


ഉപ്പള: ഓട്ടോ വിളിക്കാന്‍ പോയ പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മദ്യലഹരിയിലായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പള പച്ചിലംപാറയിലെ ഓട്ടോ ഡ്രൈവര്‍ ഹനീഫ(55)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞ മാസം 29നാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ കടല്‍ കാണാന്‍ പോകാന്‍ വേണ്ടി ഹനീഫിന്റെ വീട്ടിലേക്ക് പതിനൊന്നുകാരിയായ മകളെ ഓട്ടോ വിളിക്കാന്‍ പറഞ്ഞ് വിട്ടത്. വീട്ടില്‍ തനിച്ച് ഉണ്ടായിരുന്ന ഹനീഫ പെണ്‍കുട്ടിയെ കൈപിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവ ദിവസം ഹനീഫ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന ഹനീഫ മൂന്ന് ദിവസം മുമ്പ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മഞ്ചേശ്വരം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved