Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » കവര്‍ച്ച ചെയ്ത ബുള്ളറ്റുമായി കോഴിക്കോട് സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍

കവര്‍ച്ച ചെയ്ത ബുള്ളറ്റുമായി കോഴിക്കോട് സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍

Written By Muhimmath News on Thursday, 25 January 2018 | 17:06



മഞ്ചേശ്വരം: കോഴിക്കോട് നിന്ന് കവര്‍ന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുമായി കോഴിക്കോട് സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍. കോഴിക്കോട് കൊടുവല്ലി സ്വദേശിയും കന്യാലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഫസുലുദ്ദീ(28)നെയാണ് മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.


ഇന്ന് പുലര്‍ച്ചെ ആനക്കല്ലില്‍ എസ്.ഐ.യും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഫസ്‌ലുദ്ദീന്‍ പിടിലായത്. ഒരാഴ്ച മുമ്പ് കോഴിക്കോട് രണ്ട് പേര്‍ ചേര്‍ന്നാണ് ബുള്ളറ്റ് കവര്‍ന്നതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved