Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » പോലീസിനെ ഇടിച്ച് രക്ഷപ്പെട്ട കാറുമായി യുവാവ് അറസ്റ്റില്‍

പോലീസിനെ ഇടിച്ച് രക്ഷപ്പെട്ട കാറുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Thursday, 4 January 2018 | 17:11




കാസര്‍കോട്: പൂഴി ലോറിക്ക് എസ്‌കോര്‍ട്ട് പോകുന്നതിനിടയില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ച് രക്ഷപ്പെട്ട കാറുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തെക്കിലിലെ ജംഷീറി(77)നെയാണ് ടൗണ്‍ എസ്.ഐ അജിത്ത് കുമാര്‍ അറസ്റ്റു ചെയ്തത്.

ഇന്ന് രാവിലെയാണ് ദേളിയില്‍ സംഭവം നടന്നത്. മണല്‍ കടത്തു പിടികൂടാനായി ബൈക്കില്‍ പോവുകയായിരുന്നു പോലീസുകാരെ ഇടിച്ചു തെറുപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജംഷീര്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved