Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസ്: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസ്: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Written By Muhimmath News on Friday, 5 January 2018 | 19:18




ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. നാരമ്പാടിയിലെ ശംസീര്‍ (25)ആണ് അറസ്റ്റിലായത്. 2012ല്‍ നാരമ്പാടിയിലെ സത്യനാരായണ ഭട്ടിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്.


ഈ കേസില്‍ ശംസീര്‍ ആദ്യം കോടതിയില്‍ ഹാജരായിരുന്നു. പിന്നീട് മുങ്ങിനടക്കുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിന് ശംസീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നാരമ്പാടിയില്‍ വെച്ചാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved