Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എ.ടി.എം തട്ടിപ്പ് നടത്തിയ കേസില്‍ അജാനൂര്‍, തൃക്കരിപ്പൂര്‍ സ്വദേശികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അന്വേഷിച്ച് വരികയാണ്. കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയല്‍ പാലായിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്‍ സഫ്‌വാന്‍ എന്ന അദ്രുമാന്‍ (18), തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ബാസ് (26), ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശിയും കൊളത്തറയില്‍ താമസക്കാരനുമായ എന്‍.ഇ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. 

പാറക്കട്ട ചെട്ടുംകുഴിയിലെ റമീസ് എന്ന നുഹ്മാന്‍ (33), വിദ്യാനഗറിലെ ജുനൈദ്(28), കൂഡ്‌ലു രാംദാസ് നഗര്‍ ജെ.പി കോളനിയിലെ മുഹമ്മദ്ബിലാല്‍(28) എന്നിവരെയാണ് അന്വേഷിച്ച് വരുന്നതെന്ന് കോഴിക്കോട് ഡി.സി.പി മെറിന്‍ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സംഘത്തെ പ്രത്യേക അന്വേഷണ സംഘം കാസര്‍കോട്ട് വെച്ചാണ് അറസ്റ്റ് ചെയ്തത്. സ്‌കിമ്മര്‍, ബട്ടന്‍ക്യാമറ എന്നിവ ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട് കുന്ന്, പള്ളിക്കണ്ടി, പന്തീരംകാവ്, വിജയബാങ്കിന്റെ കോഴിക്കോട് റെയില്‍വെസ്റ്റേഷന്‍ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മുകളില്‍ കാര്‍ഡ് ഇടുന്ന ഭാഗത്ത് സ്‌കിമ്മര്‍ ഘടിപ്പിച്ച് കാര്‍ഡിലെ മാഗ്‌നറ്റിക് വിവരവും കീബോര്‍ഡിന് മുകളിലായി ബട്ടന്‍ ക്യാമറ ഘടിപ്പിച്ച് പിന്‍ നമ്പറും ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡ് ഉണ്ടാക്കി ലാപ് ടോപ് വഴി വിവരങ്ങള്‍ ശേഖരിക്കുകയും പണം പിന്‍വലിക്കുകയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

പ്രതികളില്‍ ഒരാള്‍ കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷ കേസിലും മറ്റൊരാള്‍ എ.ടി.എം തട്ടിപ്പ് കേസിലും നേരത്തെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ട് ഇവര്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,41,900 രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. പിടിയിലാവാനുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
Leave A Reply