Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page



കാഞ്ഞങ്ങാട്: പോലീസ് ജീപ്പ് കല്ലെറിഞ്ഞു തകര്‍ക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതി വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ചെന്നൈ വിമാനതാവളത്തില്‍ അറസ്റ്റില്‍.

കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഇര്‍ഷാദ് (27) ആണ് പിടിയിലായത്. വിവരമറിഞ്ഞ് പോലീസ് ചെന്നൈയിലേയ്ക്കു പോയി. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ടെലഫോണ്‍ പോസ്റ്റിലും മറ്റും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയെന്ന കേസിനെ കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസിനെ അസി, ഇര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ അസിയെ അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു.


കള്ളക്കേസില്‍ കുടുക്കിയാണ് അസിയെ അറസ്റ്റു ചെയ്തതെന്നു ആരോപിച്ച് മുസ്ലീം ലീഗ് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.എന്നാല്‍ പോലീസ് നടപടിയുമായി മുന്നോട്ടു പോവുകയും ഇര്‍ഷാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദിനെ ചെന്നൈയില്‍ അറസ്റ്റു ചെയ്തത്.
Leave A Reply