Latest News :
Home » , » അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു

അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു

Written By Muhimmath News on Wednesday, 31 January 2018 | 10:21

ആലംപാടി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആലംപാടി അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആചരിച്ചു. 

രാഷ്ട്രപിതാവിനെ അന്യവത്കരിക്കാനും ഘാതകരെ വെള്ളപൂശുകയും രാജ്യസ്‌നേഹം രാജ്യദ്രോഹികള്‍ ഉയര്‍ത്തുന്ന കാലഘട്ടം അത്യന്തം അപകടകരമാണെന്നും അതിനെതിരെ യുവത്വം കൂടുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും യോഗം വിലയിരുത്തി.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ക്ലബ് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ക്ലബ് പ്രസിഡന്റ് മുനീര്‍ ബദരിയയുടെ അധ്യക്ഷതയില്‍ ഹനീഫ ഹിംസാക്ക് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഫാന്‍ ഉമര്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അശ്‌റഫ് നാല്‍ത്തടുക്ക, ഹാരിസ് ബെഡി, റഫീഖ് കറാമ, അലി പ്ലാസ, അന്‍സാര്‍, റഷീദ് പോലീസ്, സുബൈര്‍ പോലീസ്, റഷീദ് പ്ലാസ, സിദ്ദീഖ്, ഇച്ചാദു, അക്രം, മുര്‍ഷിദ് എം എ, അബൂബക്കര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.  അബൂബക്കര്‍ കരുമാനം സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു. 


അറ്റ്‌ലസ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ദിന കൂട്ടായ്മ ഹനീഫ ഹിംസാക്ക് മാസ്റ്റര്‍ ഉദ്ഘാടനംചെയ്യുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved