Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » എ.ടി. എം കവര്‍ച്ചാശ്രമം

എ.ടി. എം കവര്‍ച്ചാശ്രമം

Written By Muhimmath News on Tuesday, 9 January 2018 | 17:12



പയ്യന്നൂര്‍: എടിഎം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ വീണ്ടും ശ്രമം. കാനറ ബാങ്കിന്റെ പെരിയ, ഇരിട്ടി എ.ടി.എമ്മുകള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ കഴിയാതെ തുടരുന്നതിനിടയിലാണ് സിണ്ടിക്കേറ്റ് ബാങ്കിന്റെ കരിവെള്ളൂരിലെ എ.ടി.എമ്മില്‍ സമാന രീതിയില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഓണക്കുന്നിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം ബാങ്ക് അധികൃതര്‍ അറിയുന്നത്.

പോലീസെത്തി നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കണ്ടെത്തി. മൂന്ന് പേരാണ് കവര്‍ച്ച നടത്താന്‍ എത്തിയത്. മുഖം മറച്ച നിലയിലായിരുന്നു ഇവര്‍. പണം സൂക്ഷിച്ചിരുന്ന ചെസ്റ്റ്‌ബോക്‌സ് തകര്‍ക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved