Latest News :
...
Home » , , , » ബിനോയ് കോടിയേരിയ്ക്ക് ദുബൈ പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

ബിനോയ് കോടിയേരിയ്ക്ക് ദുബൈ പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

Written By Muhimmath News on Thursday, 25 January 2018 | 16:53



തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബൈ പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയ്‌ക്കെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്ന് ദുബൈ പോലിസ് വ്യക്തമാക്കി.


പണം തട്ടിപ്പ് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിനോയ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ദുബായ് കുറ്റാന്വേഷണ വിഭാഗമാണ് രേഖ നല്‍കിയത്.

നേരത്തെ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ബിനോയ് രംഗത്തെത്തിയിരുന്നു. കേസുണ്ടായിരുന്നത് 2017ല്‍ തന്നെ ഒത്തുതീര്‍പ്പാക്കിയതായും ബിനോയ് അറിയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved