Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , » മുസ്ലിംവിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; 'ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാന്‍, മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നു'

മുസ്ലിംവിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; 'ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാന്‍, മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നു'

Written By Muhimmath News on Tuesday, 2 January 2018 | 10:35
























ജയ്പുര്‍: മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് ബന്‍വാരിലാല്‍ സിംഘാല്‍ എംഎല്‍എ പറഞ്ഞു.

ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മുസ്ലിംകള്‍ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയാണ് മുസ്ലിംകള്‍ നടത്തുന്നത്'. േ

ഏറെ ആലോചിച്ചശേഷമാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിന്‍വലിക്കില്ലെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

ആള്‍വാറില്‍നിന്നുള്ള എംഎല്‍എയാണ് ബന്‍വാരിലാല്‍. ആള്‍വാര്‍ ലോക്‌സഭാ സീറ്റിലേക്ക് 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എയുടെ മുസ്ലിംവിരുദ്ധ പരമാര്‍ശം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved